1470-490

തൃശ്ശൂർ ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

തൃശ്ശൂർ ജില്ലാ ശിശുക്ഷേമ സമിതി 2020 – 2023 കാലയളവിലേക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ഡോ. എം എൻ സുധാകരൻ (വൈസ് പ്രസിഡന്റ്), എൻ ചെല്ലപ്പൻ (സെക്രട്ടറി), പി കെ വിജയൻ (ജോയിന്റ് സെക്രട്ടറി), ഡോ പി ഉഷ (ട്രഷറർ), പി എൻ ഭാസ്‌ക്കരൻ, ബിന്നി ഇമ്മട്ടി, ഡോ പി ഭാനുമതി, കെ ജി മോഹനൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. കളക്ടർ എസ് ഷാനവാസിന് മുന്നിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. അസിസ്റ്റന്റ് ഡവലെപ്മെന്റ് കമ്മീഷ്ണർ (ജനറൽ) പി എൻ അയന, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ പശുപതി, ജില്ലാ റിട്ടേണിങ് ഓഫീസർ കെ ബഹുലേയൻ നായർ തുടങ്ങിയവർ പങ്കെടുത്തു

Comments are closed.