1470-490

തൃപ്പേക്കുളം അനുസ്മരണം


കൊടകര: മേളകലാസംഗീത സമിതിയുടെ ആഭിമുഖ്യത്തില്‍ മേളാlചാര്യന്‍ തൃപ്പേക്കുളം അച്ചുതമാരാരുടെ ആറാംചരമവാര്‍ഷികദിനാചരണവും പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.  സമിതി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന വാദ്യകലാകാരന്‍ കല്ലേങ്ങാട്ട്്്് ബാലകൃഷ്ണന്‍ അച്ചുതമാരാരുടെ ചിത്രത്തിനുമുമ്പില്‍ ദീപം തെളിയിച്ച്്്് ഉദ്ഘാടനം ചെയ്തു. കണ്ണമ്പത്തൂര്‍ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കൊടകര ഉണ്ണി തൃപ്പേക്കുളം അച്ചുതമാരാര്‍ അനുസ്മരണം നടത്തി.കല്ലുവഴി ബാബു, അരുണ്‍ പാലാഴി, കിഷോര്‍ പേരാമ്പ്രക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊടകര മേളകലാസംഗീത സമിതില്‍ നടന്ന  മേളാചാര്യന്‍ തൃപ്പേക്കുളം അച്ചുതമാരാര്‍ അനുസ്മരണം മുതിര്‍ന്ന വാദ്യകലാകാരന്‍ കല്ലേങ്ങാട്ട്്്് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.