തുണിക്കടയിൽക്കയറി ഭാര്യ ഉൾപ്പടെയുള്ള സ്ത്രീകളെ അക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

ചന്തപ്പുരയിലെ തുണിക്കടയിൽ അതിക്രമിച്ചു കയറി കടയിലെ ജീവനക്കാരിയായ ഭാര്യയെയും മറ്റു ജീവനക്കാരികളെയും ആക്രമിച്ച കേസിൽ ശ്രീനാരായണപുരം ആലയിൽ രമേഷി (35)നെയാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗീസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ എസ്.ഐ ഇ.ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം പെരിന്തൽമണ്ണയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടയിലാണ് മൊബൈൽ ഫോൺ നമ്പർ പിന്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. . കൊടുങ്ങൂർ സി.ഐ പി.കെ പത്മരാജന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ബിനു പൗലോസ്, മുരുകദാസ് , ഉണ്ണികൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
Comments are closed.