നഗരത്തിലെ തിരക്കേറിയ നാല് കേന്ദ്രങ്ങളിൽ ഹാൻഡ് വാഷ് സൗകര്യമൊരുക്കി ഷെയർ ഏൻ്റ് കെയർ.

കുന്നംകുളം : ബ്രേക്ക് ദി ചെയിൻ കൈവിടാതിരിക്കാം കൈ കഴുകൂ എന്ന സന്ദേശത്തിൻ്റെ ഭാഗമായി നഗരത്തിലെ തിരക്കേറിയ നാല് കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് കൈ കഴുകാനുള്ള സൗകര്യമൊരുക്കി ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി. ചമയം ഇവൻ്റ് മാനേജ്മെൻ്റ് എൻ്റ് വെഡിങ് പ്ലാനിങ്ങിൻ്റെ സഹായത്തോടെ തൃശ്ശൂർ റോഡിൽ ജനമൈത്രി പോലീസിറ്റേയും വടക്കാഞ്ചേരി റോഡിൽ ഇ.പി സൂപ്പർ മാർക്കറ്റിൻ്റെയും പട്ടാമ്പി റോഡിൽ അലങ്കാർ ഹോട്ടലിൻ്റെയും സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: എ.വി മണികണ്ഠൻ കൈകഴുകലിൻ്റെ പ്രാധാന്യത്തെയും രീതികളെക്കുറിച്ചും വിശദീകരിച്ചു. സി ഐ കെ.ജി സുരേഷ്, ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ, നഗരസഭ ഹെൽത്ത് സൂപ്രണ്ട് കെ.എസ് ലക്ഷ്മണൻ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ബിന്ജു ജേക്കബ്, എം. ബിജുബാൽ, ഷെമീർ ഇഞ്ചിക്കാലയിൽ, തോമ തെക്കേകര, ഇ.പി മൻസൂർ, പി.കെ ഫിയാസ് എന്നിവർ സന്നിഹിതരായിരുന്നു.
Comments are closed.