1470-490

റിയാദില്‍ ഹോട്ടലിന്‍റെ മുന്‍ഭാഗം തകര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് മരണം

ആലപ്പുഴ സ്വദേശിയും തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്.സൌദിയിലെ റിയാദില്‍ മലയാളികളുടെ കീഴിലുള്ള ഹോട്ടലിന്‍റെ പാരപ്പെറ്റ് തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. നഗരത്തിെൻറ കിഴക്കുഭാഗമായ റൗദ് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി(60)യും തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്.

സമീപത്തുണ്ടായിരുന്ന അഞ്ചിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി 11 മണിയോടെ മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി

പ്രഭാത ഭക്ഷണത്തിെൻറ സമയമായതിനാൽ നിരവധിയാളുകൾ റെസ്റ്റോറൻറിൽ ഉണ്ടായിരുന്നു. സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ് മരിച്ച അബ്ദുൽ അസീസ്.

സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുൽ അസീസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കൾ. ആരിഫ്, ആഷിന.

Comments are closed.