ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ കളക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിലേക്ക് എ ഫോർ മൾട്ടി ഫംങ്ഷൻ പ്രിന്റർ, ഓൾ ഇൻ വൺ പി സി, എ ഫോർ മോണോക്രോം നെറ്റ്വർക്ക് ലേസർ പ്രിന്റർ, ഡസ്‌ക് ടോപ് പി സി, 3 കെവിഎ യുപിഎസ്, യുപിഎസ് 600 വിഎ, എ4 ഷീറ്റ്ഫെഡ് സ്‌കാനർ, 24 പോർക്ക് സ്വിച്ച്, നെറ്റ് വർക്ക് കേബിൾ ആൻഡ് പൈ, ലേയിങ് ആൻഡ് ഫിറ്റിങ് ചാർജ്ജ്, കംപ്യൂട്ടർ ടേബിൾ, ഫോട്ടോ കോപ്പിയർ എ 3- എംഎഫ്പി എന്നിവയ്ക്കുള്ള മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ അംഗീകൃത ഏജൻസികളിൽ നിന്നും ക്ഷണിച്ചു. മേൽപറഞ്ഞ ഉൽപന്നങ്ങൾക്കുള്ള നിരക്ക് (നിയമാനുസൃത നികുതികൾ ഉൾപ്പെടെ ) വിൽപനാനന്തര സേവനം സംബന്ധിച്ച വിവരങ്ങൾ, വാറന്റി എന്നീ വിവരങ്ങൾ ക്വട്ടേഷനിൽ ഉൾപ്പെടുത്തേണ്ടതാണ്. പ്രത്യേകം സീൽ ചെയ്ത കവറിൽ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) മുമ്പാകെ quotation for comupter photocopier and other peripherals എന്നിങ്ങനെ പ്രത്യേകം കവറിൽ രേഖപ്പെടുത്തി മാർച്ച് 20 വൈകീട്ട് അഞ്ച് മണിക്ക് മുൻപായി ലഭ്യമാക്കേണ്ടതാണ്. സമയപരിധിക്ക് ശേഷം കിട്ടുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. ക്വട്ടേഷൻ സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടറുടെ തീരുമാനം അന്തിമമായിരിക്കും. ഫോൺ 0487 2361063
Comments are closed.