പബ്ലിക്ക് പ്രോസിക്യൂട്ടർ ഫുട്ബാൾ കളിക്കിടെ ഹ്യദയാഘാധം മൂലം മരിച്ചു.
പെരിന്തൽമണ്ണ: ഫുട്ബാൾ കളിക്കിടെ പബ്ലിക്ക് പ്രോസിക്യുട്ടർ കുഴഞ്ഞുവീണ് മരിച്ചു. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് – 3 കോടതിയിലെ പ്രോസിക്യൂട്ടറായ കാര്യവട്ടം സ്വദേശി കുണ്ടോട്ടു പാറയ്ക്കൽ അഡ്വ.കെ പി അബ്ദുൽ ഗഫൂർ (48) നിര്യാതനായി. വീട്പെരിന്തൽമണ്ണ – മേലാറ്റൂർ റൂട്ടിൽ കാര്യവട്ടം.12 മണിക്ക് മയ്യത്ത് നമസ്കാരം.ഇദ്ദേഹം ഐ എൻ എൽ സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്
ഭാര്യ: സലീന, മക്കൾ: മുഹമ്മദ് യാസീൻ ( BTech വിദ്യാത്ഥി), ഷിമിൻ- പർവീൻ.ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. പെരിന്തൽമണ്ണയിലെ ടർഫ് ഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ചു കൊണ്ടിരിക്കേ കുഴഞ്ഞ് വീഴുകയായിരുന്നു., ആശുപത്രിയിലെത്തിച്ചെങ്കിലും മരണ പെടുകയായിരുന്നു.
Comments are closed.