1470-490

ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.

ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന അക്കിക്കാവ് ലക്ഷംവീട് കോളനിയിൽ പരേതനായ ചെമ്മണ്ണൂർ വീട്ടിൽ മോഹനന്റെ മകൻ രാഹുൽ (കണ്ണൻ 27) മരിച്ചു. ഞായറാഴ്ച രാവിലെ ഒറ്റപ്പിലാവ് പുതിയഞ്ചേരി ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന രാഹുൽ മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടയിൽ അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അരക്കെട്ടിനും കാലിനും ഗുരുതരമായി പരുക്കേറ്റ യുവാവിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് വൈകിട്ട് 3ന് മരിച്ചു.അറിയപ്പെടുന്ന മലവാഴിയാട്ടം, മരംകൊട്ട് കലാകാരനായിരുന്നു. അമ്മ: ശാന്തി.

Comments are closed.