1470-490

മലക്കപ്പാറ ട്രൈബൽ ഒ പി ക്ലിനിക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് അനുമതി

മലക്കപ്പാറ ട്രൈബൽ ഒ പി ക്ലിനിക്ക്പുതിയ കെട്ടിട നിർമ്മാണത്തിന് അനുമതിമലക്കപ്പാറ ട്രൈബൽ ഒ പി ക്ലിനിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 37 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ബി ഡി ദേവസ്സി എം എൽ എ അറിയിച്ചു. ടാറ്റാ കമ്പനിയുടെ പഴക്കം ചെന്ന ഒറ്റമുറി ക്വാർട്ടേഴ്സിലാണ് ഇപ്പോൾ ഒ പി ക്ലിനിക് പ്രവർത്തിക്കുന്നത്. ഒരു ഡോക്ടർ, ഫാർമസിസ്റ്റ്, നേഴ്സ് എന്നിവരുടെ സേവനം ഇപ്പോൾ ലഭ്യമാണ്. രാവിലെ 10 മുതൽ 1.30 വരെയാണ് പ്രവർത്തന സമയം. ആനക്കയം, അടിച്ചിൽ തൊട്ടി, പെരുമ്പാറ, അരയ്ക്കാപ്പ്, വെട്ടുവിട്ടക്കാട് തുടങ്ങിയ ആദിവാസി കോളനികളിലെ നൂറുകണക്കിന് കുടുംബങ്ങൾ അടിയന്തര ചികിത്സയ്ക്കായി ഈ ക്ലിനിക്കിനെയാണ് ആശ്രയിക്കുന്നത്. ഏറ്റവും വലിയ കോളനിയായ അടിച്ചിൽതൊട്ടിയിൽ മാത്രം 97 കുടുംബങ്ങളാണ് താമസിക്കുന്നത്. സേവങ്ങൾക്കും മരുന്നുകൾക്കുമുള്ള ചിലവ് പട്ടിക വർഗ വികസന വകുപ്പാണ് നൽകുന്നത്. സൗകര്യങ്ങളോടുകൂടിയ ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് മലക്കപ്പാറ ആദിവാസി കോളനി നിവാസികൾക്ക് സഹായമാകും.

Comments are closed.