1470-490

കുന്നംകുളം നഗരസഭ പുതിയ ബസ് സ്റ്റാൻഡിൽ ബസ്സുകൾ ട്രയൽ റൺ നടത്തി

കുന്നംകുളം നഗരസഭ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ബസ്സിന്റെ ട്രയൽ റൺ

കുന്നംകുളം നഗരസഭയുടെ ബസ്റ്റാൻഡ് നിർമ്മാണ പ്രവർത്തനം അവസാനഘട്ടത്തിലേക്ക് കടന്നതോടെ മൂന്ന് ബസുകളുടെ ട്രയൽ റൺ നടത്തി. ചെയർപേഴ്സൺ സീത രവീന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രതിനിധി ടികെ വാസു, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയ്തീന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 4.5 കോടി രൂപയും കുന്നംകുളം അർബൻ ബാങ്കിൽ നിന്നും 8.5 കോടി രൂപയും ചെലവഴിച്ചാണ് ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തീകരിക്കുന്നത്. ഏപ്രിൽ – മെയ് മാസത്തിൽ ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612