ഇൻ്റർസോൺ ആർച്ചറി മത്സരങ്ങളിൽ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾക്ക് വിജയം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ ആർച്ചറി മത്സരങ്ങളിൽ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾക്ക് തിളങ്ങുന്ന വിജയം. വയനാട് പഴശ്ശിരാജ കോളേജിൽ, രണ്ടു ദിവസം നീണ്ടു നിന്ന മത്സരത്തിൽ കോമ്പൌണ്ട് ബോയിലും റിക്കർവിലും ആൺകുട്ടികൾ രണ്ടാം സ്ഥാനവും ഇൻഡ്യൻ ബോയിൽ പെൺകുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാംവർഷ എം. കോം. ഫിനാൻസ് വിദ്യാർത്ഥിയായ വിഷ്ണുരാജ് ദേശീയതല പരിശീലനത്തിന് തിരിഞ്ഞെടുക്കപ്പെട്ടു.
സെബിൻ സെബാസ്റ്റ്യനാണ് പരിശീലകൻ. ആൺകുട്ടികളുടെ വിഭാഗത്തിൽ വിഷ്ണുരാജ്, കെ. എസ്. നിധീഷ്, ടെൻസൺ കുര്യാക്കോസ്, ഇമ്മാനൂവൽ ജോൺസൺ, ആഷ്ലിൻ ഷാജു, അഭയ് മേനോൻ, അരുൺജിത്ത് എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ ജെസ്ലിൻ ഷാജി, ഷെറിൻ ജെയ്സൺ, ഷേഗ ആമിന, പാർവ്വതി എസ്. മേനോൻ എന്നിവരുമാണ് വിജയികളായത്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ, സ്പോർട്സ് ഡയറക്ടർ ഫാ. സെബിൻ എടാട്ടുക്കാരൻ, പ്രിൻസിപ്പാൾ ഡോ. പി. ഒ. ജെൻസൺ എന്നിവർ വിജയികളെ അനുമോദിച്ചു.
Comments are closed.