1470-490

ഹാൻഡ് റബ്ബ് നിർമ്മിക്കാം. ഈസിയായി.

ഹാൻഡ് സാനിറ്റൈസർ തീരെ കിട്ടാനില്ലെങ്കിൽ  വിഷമിക്കേണ്ട. WHO മാനദണ്ഡമനുസരിച്ചുള്ള ഹാന്റ് റബ് നമുക്കു തന്നെ നിർമ്മിക്കാം. എഥനോൾ അല്ലെങ്കിൽ ഐസോപ്രൊപ്പൈൽ ആൽക്കഹോൾ, ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറോൾ എന്നീ രാസവസ്തുക്കൾ മതി അതിന്.  
100ml ഹാൻഡ് റബ്ബ് ഇങ്ങനെ തയ്യാറാക്കാം.ആദ്യം അണുവിമുക്തമാക്കിയ, മുറുക്കി അടയ്ക്കാൻ കഴിയുന്ന ഒരു പ്ലാസ്റ്റിക് കാനിലേക്കോ ഗ്ലാസ്സ്  പാത്രത്തിലേക്കോ 75.15 ml ഐസോപ്രൊപ്പൈൽ ആൽക്കഹോൾ (99.8 % ശുദ്ധമായത്) ഒഴിക്കണം. അളവുകൾ രേഖപ്പെടുത്തിയ പാത്രമാണെങ്കിൽ കൂടുതൽ നല്ലത്.അതിനു ശേഷം ഒരു മെഷറിങ് സിലിണ്ടർ ഉപയോഗിച്ച് 4.17 ml ഹൈഡ്രജൻ പെറോക്സൈഡ് (3%) ശ്രദ്ധയോടെ ഇതിലേക്ക് ചേർക്കണം.തുടർന്ന് ഒരു മെഷറിങ് സിലിണ്ടർ ഉപയോഗിച്ച് 1.45 ml ഗ്ലിസറോൾ (98% ശുദ്ധമായത്) ഇതിലേക്ക് ചേർക്കണം. 
ഈ മൂന്നു സ്റ്റെപ്പും കഴിഞ്ഞാൽ പാത്രത്തിലെ മിശ്രിതം കൃത്യം 100 ml ആക്കി മാറ്റണം. അതിനായി ഡിസ്റ്റിൽഡ് വാട്ടറോ തിളപ്പിച്ചാറ്റിയ വെള്ളമോ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അതിനു ശേഷം പാത്രം നന്നായി അടച്ച് മിശ്രിതം നന്നായി കുലുക്കി യോജിപ്പിക്കണം. പാത്രം നന്നായി അടച്ചു വച്ചില്ലെങ്കിൽ ബാഷ്പസ്വഭാവം കൂടുതലുള്ള ആൽക്കഹോൾ പെട്ടെന്ന് ബാഷ്പീകരിച്ചു പോവും. പുതിയ ബോട്ടിലുകളിൽ   ഹാൻഡ് റബ്ബ് നിറച്ചു കഴിഞ്ഞ് 72 മണിക്കൂറിനു ശേഷം ഉപയോഗിക്കാനാണ് WHO നിർദ്ദേശിക്കുന്നത്.
Video : https://www.youtube.com/watch?v=WMI58aGhPQ0

Comments are closed.