1470-490

ഉത്സവപ്പിറ്റേന്ന് ഗുരുവായൂർ ക്ഷേത്രപരിസരം ശുചിയാക്കി നഗരസഭ

ഗുരുവായൂർ ഉത്സവം കൊടിയിറങ്ങിയതോടെ ക്ഷേത്രപരിസരം വൃത്തിയാക്കാൻ നഗരസഭ മുന്നിട്ടിറങ്ങി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളോട് ഏവരും സഹകരിച്ചു വരുന്നതിനാൽ സാധാരണ നിലയിലുള്ള തിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഗുരുവായൂരിൽ ഉണ്ടായിരുന്നില്ല. നിലവിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി അതിരാവിലെ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ബസ്സ്റ്റാന്റിലെ ഇരിപ്പിടങ്ങൾ, സുരക്ഷ ദണ്ഡുകൾ എന്നിവയെല്ലാം പ്രത്യേകമായി ശുചീകരിച്ചു.നഗരസഭ ചെയർപേഴ്‌സൺ എം. രതി, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. എ ഷാഹിന, പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി. എസ് ഷെനിൽ, മുൻ വൈസ് ചെയർമാൻ കെ. പി വിനോദ്, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Comments are closed.