1470-490

കോവിഡ് 19: അടിയന്തര യോഗം

കോവിഡ് 19 രോഗ പകർച്ച തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി വലപ്പാട് ഗ്രാമപഞ്ചായത്ത് തല യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ കെ.എം.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.ഫാത്തിമ സുഹറ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സർക്കാരിന്റെ കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈതാങ്ങായി കരിമ്പ്രത്ത് ന്യൂവിജയ ക്ലബ് ആയിരം മാസ്‌ക് പഞ്ചായത്തിനും ആരോഗ്യ പ്രവർത്തകർക്കും നൽകി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജയഘോഷ്, വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.പി. വിജു, ഡോ.ജയദീപ്, ഡോ.സിൽവൻ, ഡോ.ജോസ് പൈക്കട, ഷാജി ചാലിശേരി, ആർ .എ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.എസ് രമേഷ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോയ്സി വർഗീസ് നന്ദിയും പറഞ്ഞു.

കോവിഡ് 19: കുന്നംകുളം നഗരസഭയിൽ അടിയന്തര യോഗം കുന്നംകുളം നഗരസഭ പ്രദേശത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കോൺഫറൻസ് ഹാളിൽ അടിയന്തിര യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.കൗൺസിലർമാരും ആരോഗ്യ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ആശ പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ വൈസ് ചെയർമാൻ പി.എം.സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണൻമാരായ ഗീത ശശി, കെ.കെ.മുരളി, സുമ ഗംഗാധരൻ, കെ.കെ.ആനന്ദൻ, മിഷ സെബാസ്റ്റ്യൻ, സെക്രട്ടറി കെ.കെ.മനോജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.മണികണ്ഠൻ, ആർത്താറ്റ് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. നിഥിൻ, ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.രേണു, ഹോമിയോപതി ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.

കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് കടങ്ങോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്യത്തിൽ നിലവിലുള്ള അവസ്ഥ വിലയിരുത്തുന്നതിനും തുടർന്നുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും വേണ്ടി അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് പ്രദേശത്ത് ഇതുവരെ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നായി എത്തിയ 121 പേർ വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കഴിയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ള മേഖലകളിലേക്കും കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നതിനും യോഗം തീരുമാനിച്ചു.പ്രസിഡന്റ് രമണി രാജൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ, മെഡിക്കൽ ഓഫീസർ ശോഭ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു, ഡോ ഹസീന, ഡോ: അരുണ എസ്.ബട്ട് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Comments are closed.