1470-490

കോവിഡ് 19; കടപ്പുറത്ത് പ്രതിരോധ തീവ്ര ബോധവൽക്കരണം

കടപ്പുറം അഞ്ചങ്ങാടിയിൽ കോവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തീവ്ര ബോധവൽക്കരണം ആരംഭിച്ചു. എല്ലാ വീടുകളിലും ലഘുലേഖകളുമായി ആരോഗ്യ വകുപ്പ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി ബോധവൽക്കരണം നൽകും. വിദേശത്ത് നിന്നെത്തുന്നവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകും. ഒറ്റ ദിവസം കൊണ്ട് വാർഡിലെ മുഴുവൻ വീടുകളിലും ബോധവൽക്കരണ ലഘുലേഖകൾ പഞ്ചായത്ത് അംഗങ്ങൾ നൽകി.അഞ്ചങ്ങാടി പതിനൊന്നാം വാർഡിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖലി മുൻ ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ സി. എച്ച് റഷീദിന് അദ്ദേഹത്തിന്റ വസതിയിൽ ചെന്ന് ബോധവൽക്കരണ ലഘുലേഘ നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. കെ ബഷീർ അധ്യക്ഷനായി. കടപ്പുറം ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീകല വീടുകളിൽ നൽകേണ്ട നിർദ്ദേശങ്ങളെക്കുറിച്ചും കൊറോണ വൈറസ് പ്രതിരോധങ്ങളെക്കുറിച്ചും ക്ലാസെടുത്തു. മാസ്‌കുകൾ അത്യാവശ്യമുള്ളവർക്ക് സൗജന്യമായി നൽകുമെന്ന് വാർഡ് മെമ്പർ പി.കെ. ബഷീർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സനൽ, അങ്കണവാടി ടീച്ചർ ഉഷ, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് ഷാഹിത തൂമാട്ട്, ആശാ വർക്കർ ആജു, അങ്കണവാടി ഹെൽപ്പർ ഹാഫിള എന്നിവർ പങ്കെടുത്തു.

Comments are closed.