1470-490

തടികൾ മോഷ്ടിക്കുന്നതായി പരാതി.

കോട്ടക്കൽ: കോട്ടക്കൽ നഗരസഭയുടെ അധീനതയിൽ പാലത്തറയിലെ വിവാദ ഭൂമിയിൽ നിന്ന് തടികൾ മോഷ്ടിക്കുന്നതായി പരാതി. 75 സെൻ്റ സ്ഥലമുള്ള ഈ ഭൂമിയിൽ നഗരസഭ കുട്ടികൾക്കുള്ള പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മുമ്പു പഞ്ചായത്തായിരുന്ന കാലത്ത് ഭവന രഹിതർക്ക് വീട് നിർമ്മിക്കാനായി വാങ്ങിച്ചതാണെന്നും ഇവിടെ ലൈഫ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് വീടു നിർമ്മിക്കണ മെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഈ വിവാദങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സ്ഥലത്തുള്ള വലിയ മരങ്ങളെല്ലാം മുറിച്ചുമാറ്റി കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ആദ്യം നഗരസഭ കൗൺസിലറുടെ അനുമതിയോടെയാണ് മുറിക്കുന്നതെന്ന് പറഞ്ഞെങ്കിലും അതിനുള്ള രേഖകൾ പോലും കാണിക്കാനായില്ല. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ എസ്.ഐ. റിയാസ്ചാ കീരീയെത്തി മരം കടത്തികൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞു. പൊതു സ്ഥലത്തു നിന്നു മോഷണം നടത്തുന്നവർക്കെതിരെയും അതിനു കൂട്ടുനിന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.(എം) ഏരിയ കമ്മിറ്റി നഗരസഭാ അതികൃതരോടാവശ്യപ്പെട്ടു.

Comments are closed.