ചക്രസ്തംഭന സമരം

ഗുരുവായൂർ: കൊറോണ ഭീതിയിൽ രാജ്യം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ എണ്ണ വിലവർദ്ധന നടപ്പാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി. ഗുരുവായൂർ കിഴക്കേ നടയിൽ ചിൽഡ്രൻസ് പാർക്കിന് മുൻവശത്ത് കാലത്ത് 11 മണി മുതൽ 11:05 വരെ വാഹനങ്ങൾ നിർത്തിയിട്ടാണ് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലും അനിവാര്യമായ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം.നൗഫൽ, നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ. ജി. കൃഷ്ണൻ, വൈസ് പ്രസിഡന്റ് മുനാഷ് പുന്നയൂർ, ജനറൽ സെക്രട്ടറിമാരായ പി.കെ. ഷാനാജ്, നിസാമുദ്ധീൻ, എ.കെ ഷൈമിൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ അഷറഫ് ഹൈദരാലി, വി.കെ സുജിത്, തബ്ഷീർ മഴുവഞ്ചേരി, രഞ്ജിത്ത് പാലിയത്ത്, കെ.യു.മുസ്താക്ക്, നിസാം ആലുങ്ങൽ, നവാസ് തെക്കുംപുറം, സി.എസ് സൂരജ്, പി.ആർ.പ്രകാശൻ, മിഥുൻ ചാക്കോ എന്നിവർ നേതൃത്വം നൽകി.
Photo – ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചക്രസ്തംഭന സമരം
Comments are closed.