1470-490

എ ഐ വൈ എഫ് മാസ്‌ക്കുകൾ നിർമ്മിച്ചു നൽകി

ചേലക്കര: കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കാൻ എ ഐ വൈ എഫ് ചേലക്കര മേഖലയിൽ മുഖാവരണത്തിന്റെ ദൗർലഭ്യത പരിഹരിക്കുന്നതിന്റെ ഭാഗമായ് ഐ വൈ എഫ് ചേലക്കര മേഖല കമ്മിറ്റി മുഖാവരണം നിർമ്മിച്ചു നൽകി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിപണിയിൽ മുഖാവരണത്തിന്റെ ലഭ്യത കുറവ് മൂലമാണ് ഇത്തരത്തിൽ ഒരു ക്യാമ്പയിൻ എ ഐ വൈ എഫ് പ്രവർത്തകർ ഏറ്റെടുത്തിട്ടുള്ളത്.സർക്കാർ ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും വഴിയാത്രക്കാർക്കും രോഗികൾക്കും ആവശ്യാനുസരണം മുഖാവരണം തയ്യാറാക്കി നൽകുമെന്ന് മേഖല സെക്രട്ടറി വികെ.പ്രവീൺ പ്രസിഡന്റ്‌ പിഎ.മൊയ്‌ദീൻകുട്ടി എന്നിവർ അറിയിച്ചു. വരും ദിവസങ്ങളിൽ ചേലക്കര മണ്ഡലത്തിലെ വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ മുഖാവരണ നിർമ്മാണം ആരംഭിക്കും. ആദ്യഘട്ടത്തിൽ ചേലക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച മുഖാവരണം എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ ടിപി.സുനിൽ മേഖല സെക്രട്ടറി വികെ.പ്രവീണിൽ നിന്നും ഏറ്റു വാങ്ങി.ചേലക്കര ടൗണിലെ ഓട്ടോ തൊഴിലാളികൾക്കും പൊതുസ്ഥാപങ്ങളിലെ ജീവനക്കാർക്കും സൗജന്യമായി വിതരണം ചെയ്തു. ചടങ്ങിൽ സി പി ഐ ലോക്കൽ സെക്രട്ടറി പിഎസ്. ശ്രീദാസ്, ലോക്കൽ കമ്മിറ്റി അംഗം മലായ് സുകുമാരൻ, കാളിയറോഡ്, തോന്നൂർക്കര യൂണിറ്റ് ഭാരവാഹികളായ കെ ജി. അഖിൽ, കെ എം.ഷിന്റോ, എം പി.സിബിൻ, ഷഹനാജ് ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.