1470-490

മലപ്പുറം ജില്ലയിൽ രണ്ട് സ്ത്രീകൾക്ക് കൊറോണ

അരീക്കോട് വെള്ളേരിയിലെ 60കാരിക്കും വാണിയമ്പം ശാന്തിനഗറിലെ സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരും ഉംറ കഴിഞ്ഞെത്തിയവരാണ്. ഒരാൾ നെടുമ്പാശേരി വഴി മാർച്ച് 12നാണ് നാട്ടിലെത്തിയത്. നെടുമ്പാശേരിയിൽ നിന്ന് ബസിന് കോഴിക്കോട് എത്തി അവിടെ നിന്ന് ബന്ധുക്കളുടെ വാഹനത്തിലാണ് വീട്ടിൽ പോയത്.
രണ്ടാമത്തെയാൾ 12 ന് കോഴിക്കോട് എയർപോർട്ടിലാണ് വന്നത്. 13ന് രോഗ ലക്ഷണങ്ങളെ തുടർന്ന് രണ്ട് പേരും കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സ തേടി. ഇന്നാണ് പരിശോധനാ ഫലം ലഭിച്ചത്.
രണ്ട് പേരെയും സ്വീകരിക്കാൻ പത്തിൽ താഴെയുള്ള ബന്ധുക്കളുടെ സംഘങ്ങൾ എത്തിയിരുന്നു.

Comments are closed.