1470-490

‘പറവകൾക്കൊരു നീർക്കുടം’ പദ്ധതിക്ക് മാറാക്കര പഞ്ചായത്തിൽ തുടക്കമായി

കാടാമ്പുഴ:മുസ്ലിംലീഗ് 72-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ‘പറവകൾക്കൊരു നീർക്കുടം’ പദ്ധതിക്ക് മാറാക്കര പഞ്ചായത്തിൽ തുടക്കമായി. കാടാമ്പുഴ ക്ഷേത്രം മേൽശാന്തി പി. നാരായണൻ എമ്പ്രാന്ത്രിരി ഉദ്ഘാടനം ചെയ്തു.
വേനലിൽ സഹ ജീവികളുടെ ദാഹമകറ്റുന്നതിന് വേണ്ടിയാണ് പറവകൾക്കൊരു നീർക്കുടമൊരുക്കുന്നത്.
മാർച്ച് 11 മുതൽ 22- വരെയുള്ള കാലയളവിൽ പഞ്ചായത്തിലെ എല്ലാ യൂണിറ്റുകളിലും പ്രവർത്തകരുടെ വീടുകളിലും നീർക്കുടങ്ങൾ സ്ഥാപിക്കും.എസി നിരപ്പ് പുതുമനമoത്തിൽ വെച്ച് നടന്ന ചടങ്ങിൽ
എം എസ് എഫ് പഞ്ചായത്ത്‌ പ്രസിഡന്റ് റാഷിദ്‌ പി.ടി അധ്യക്ഷത വഹിച്ചു.മുസ് ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് ഒ. കെ സുബൈർ, ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ എ. പി മൊയ്‌തീൻ കുട്ടി മാസ്റ്റർ,
ഒ പി കുഞ്ഞി മുഹമ്മദ്‌,
യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, എം എസ് എഫ് മണ്ഡലം വൈസ് പ്രസിഡന്റ് ഫഹദ് കാലൊടി, എം എസ് എഫ് ജനറൽ സെക്രട്ടറി ജസീൽ എൻ, ട്രഷറർ സക്കീറലി പി, കാലൊടി ബാവ ,
അസ്ഹറുദ്ധീൻ വി പി, മുബഷിർ സി,മുർഷിദ് പി കെ, നിസാർ പി, മുക്താർ ടി പി, ,സാലിഹ് എ കെ, അനസ് പി പി, മുസ്‌ലിഹ്‌ പി,മുവാസ്സിർ തുടങ്ങിയവർ പങ്കെടുത്തു.
മരുതിൻചിറ മേൽമുറി ഗവ. എൽ.പി. സ്കൂൾ പരിസരത്ത് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി ഉദ്ഘാടനം ചെയ്തു.സാബിർ എ പി,ഹനീഫ, ഫവാസ് എ പി,
ജാസിം എ പി
സുൽത്താൻ ടി പി, റഹൂഫ് എ പി. എന്നിവർ പങ്കെടുത്തു.

Comments are closed.