1470-490

ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ മോശം പരാമര്‍ശം : യുവാവ് പിടിയില്‍

തിരുവനന്തപുരം : ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ മോശം പരാമര്‍ശം നടത്തിയ യുവാവ് പിടിയില്‍. മണ്ണാര്‍മല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അന്‍ഷാദിനെയാണ് മേലാറ്റൂര്‍ എസ് ഐ അറസ്റ്റ് ചെയ്തത്. അന്‍ഷാദ് മലബാറി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു വിവാദ പരാമര്‍ശം.

മറ്റൊരു പോസ്റ്റില്‍ വന്ന കമന്‍റുകളുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഇയാള്‍ മോശം പരാമര്‍ശം നടത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് സ്വമേധയാ കേസെടുത്ത ശേഷം ഇയാളെ പിടികൂടി. അതേസമയം നിരവധിപേര്‍ രൂക്ഷ പ്രതികരണവുമായി ഇയാളുടെ ഫേസ്ബുക്ക് പേജില്‍ എത്തിയതോടെ ഈ പോസ്റ്റ് നീക്കം ചെയ്‌തു. അതോടൊപ്പം സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച്‌ കൊണ്ട് പുതിയൊരു കുറിപ്പും ഇയാള്‍ ശനിയാഴ്ച്ച ഉച്ചയോടെ പോസ്റ്റ് ചെയ്തിരുന്നു.

Comments are closed.