1470-490

പൂമ്പാറ്റ സിനിയുടെ കൂട്ടാളി പിടിയില്‍

കൊടകര .ഒമ്പതു മാസം മുന്‍പ് കൊടകരയില്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തി ആക്രമിച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പൂമ്പാറ്റ സിനിയുടെ കൂട്ടാളി പിടിയില്‍. പെരുമണ്ണൂര്‍, ചാലിശേരി, കോട്ടായില്‍ കിഷന്‍ ദേവ് എന്ന 23 കാരനാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുകയായിരുന്ന ഒമ്പതാം പ്രതിയായ കിഷനെ കൊടകര എസ്.ഐ. എന്‍.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചാലിശേരിയില്‍ നിന്നും അറസ്റ്റുചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ നവംബറില്‍ കേസിലെ ആറുപേരെ പിടികൂടിയിരുന്നു. ചെങ്ങാലൂര്‍ സ്‌നേഹപുരത്ത് വാടകയ്ക്ക് താമസിക്കുന്ന എറണാകുളം പള്ളുരുത്തി സ്വദേശിനി തണ്ടാശേരി കാര്‍ത്തികേയന്റെ മകളും ആമ്പല്ലൂര്‍ കല്ലൂര്‍ പെരുമ്പിള്ളി ഗോപകുമാറിന്റെ ഭാര്യയുമാണ് പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന ശ്രീജ (40).
കഴിഞ്ഞ മെയ് മാസം 23ന് കൊടകര കൊളത്തൂരില്‍ നാഷണല്‍ ഹൈവേയിലൂടെ വന്നിരുന്ന ബൈക്ക് യാത്രികരായ രണ്ടു പേരെ ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സംഘം ബൈക്കിടിച്ചു വിഴ്ത്തി കയ്യിലെ പ്ലാസ്റ്റിക് കവറിലുണ്ടായിരുന്ന അഞ്ചു ലക്ഷം രൂപതട്ടിയെടുത്തെന്നായിരുന്നു കേസ്.

Comments are closed.