1470-490

അനധികൃത മദ്യവില്പന നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി

കൊടക . അനധികൃത മദ്യവില്പന നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. കടുപ്പശേരി ചാത്തന്‍ചിറ സ്വദേശി വെളിയത്തുപറമ്പില്‍ ദാസന്‍ (51) ആണ് അറസ്റ്റിലായത്. ഇയാളുടെ വീടിന് പുറകുവശത്ത് നിന്നും അനധികൃതമായി വില്പനക്കായി സൂക്ഷിച്ചിരുന്ന 8.850 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് കണ്ടെത്തിയത്. ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍തോതില്‍ അനധികൃത മദ്യവില്പന നടത്തുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ആളൂര്‍ എസ്.ഐ. സുശാന്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കുറച്ച് കാലമായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു.

Comments are closed.