1470-490

കാർഷിക കാർഷികേതര വായ്പകൾക്ക് മോറട്ടോറിയം

കോറോണ വൈറസ് ബാധ മൂലം തൊഴിൽ മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ കാർഷിക കാർഷികേതര വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വി.ആർ സുനിൽ കുമാർ എം എൽ എ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

 രോഗ ഭീതിയിൽ സാധാരണ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ കുറവ് വന്നിരിക്കുകയും ജോലിയ്ക്ക് പോകാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യം നിലവിലുണ്ട്. കാർഷിക, കാർഷികേതര ബാങ്കുകളിൽ നിന്നും പ്രത്യേകിച്ച് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും വായ്പകൾ എടുത്തിരിക്കുന്ന സാധാരണ ജനങ്ങൾക്ക് വായ തിരിച്ചടക്കുവാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

വായ്പകൾ മുടങ്ങുന്നതുമൂലം ബാങ്കുകളിൽ നിന്നും പ്രത്യേകിച്ച് ഫിനാൻസ്മസ്ഥാപനങ്ങളിൽ വായ്പകാരുടെ മേൽ തിരിച്ചടവിനായി സമ്മർദ്ദം ഏറുകയാണെന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 

കൂടാതെ ബാങ്കുകളിൽ നിന്ന് തിരിച്ചടവിനുള്ള സമ്മർദ്ദം മൂലം കൊള്ളപ്പലിശയ്ക്ക് കടം എടുത്ത് അടയ്ക്കേണ്ട സാഹചര്യം വരുവാൻ സാധ്യതയുണ്ട്. 

ഇത് സാധാരണക്കാരെ വലിയ കടക്കെണിയിൽ എത്തിക്കുമെന്നും എം എൽ എ ചൂണ്ടിക്കാണിച്ചു

Comments are closed.