1470-490

കൊടുങ്ങല്ലൂരിൽ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു

കൊറോണ വൈറസ് ബാധ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലും മേത്തല പ്രാഥമികാരോഗ്യകേന്ദ്രത്തിലും ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചു. ഒ.പി പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. 
നഗരസഭ എല്ലാ വാർഡുകളിലും ജാഗ്രതാ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ വാർഡ് പ്രദേശങ്ങളിൽ പതിച്ചു കഴിഞ്ഞു. മൈക്ക് അനൗൺസ്മെൻ്റ് തുടർച്ചയായി നാല് ദിവസങ്ങളിൽ നടത്തുന്നതിന് തുടക്കം കുറിച്ചു. ബാർബർ ഷോപ്പുകളിൽ മുടിവെട്ടുമ്പോൾ ശരീരത്തിൽ ഇടുന്ന മേൽമുണ്ട് ഓരോരുത്തർക്കും പുതിയത് മാറ്റിയിടണമെന്ന് നിർദ്ദേശം നൽകിയിട്ടുള്ളതായി നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു. ഹെൽപ്പ് ഡെസ്ക് നമ്പറുകൾ: താലൂക്ക് ആശുപത്രി 9061765683, 9446324120മേത്തല പ്രാഥമികാരോഗ്യകേന്ദ്രം: 7907016343, 9446517766

Comments are closed.