1470-490

ഗുരുവായൂരപ്പന്റെ ആറാട്ടിനുള്ള ഇളനീരുകൾ കിട്ടയുടെ കുടുംബം സമർപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂരപ്പൻരെ ആറാട്ടിനുള്ള ഇളനീരുകൾ കിട്ടയുടെ കുടുംബം സമർപ്പിച്ചു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗുരുവായൂരപ്പന് ആറാട്ടിനുള്ള ഇളനീരുകൾ സമർപ്പിക്കുന്നത് തമ്പുരാൻപടിയ്ക്കൽ കിട്ടയുടെ കുടുംബമാണ്. അയിത്താചരണം നിലനിന്നിരുന്ന കാലഘട്ടത്തിൽ ആറാട്ടിനായി ഗ്രാമപ്രദക്ഷിണത്തിന് എഴുന്നള്ളിയ ഗുരുവായൂരപ്പനെ കാണാൻ കഴിയാതെ വിഷമിച്ചു നിന്ന കാരണവരുടെ അടുത്ത് ഒരു കുട്ടി വന്ന് ദാഹിക്കുന്നു എന്ന് പറയുകയും കുട്ടിയ്ക്ക് കുടിയ്ക്കാനായി ഇളനീർ ഇടാൻ കാരണവർ ചെന്നപ്പോൾ തെങ്ങിൽ നിന്ന് ഇളനീർ ഇടുന്നതിന് മുമ്പ് ഇരുപത്തഞ്ചോളം ഇളനീരുകൾ തെങ്ങിൽ നിന്നും താഴെ വീണു. അത്ഭുതം തോന്നിയ കിട്ട ഈ ഇളനീരുകൾ ക്ഷേത്രത്തിലേയ്ക്ക് നൽകി. പിന്നീട് ഭഗവാൻ ദർശനം നൽകി എല്ലാ വർഷവും ഇളനീർ നൽകണമെന്ന് കുടുംബത്തിലെ കാരണവരോട് ആവശ്യപ്പെട്ടു. ഇതിന്റെ ഓർമ്മയ്ക്കായാണ്  കിട്ടയുടെ കുടുംബം എല്ലാ വർഷവും ആറാട്ടിനുള്ള ഇളനീർ ക്ഷേത്രത്തിൽ സമർപ്പിയ്ക്കുന്നത് പതിവാക്കിയത്.
    ഇന്നലെ പതിവുപോലെ ഇളനീരുമായെത്തിയ കിട്ടയുടെ കുടുംബത്തെ നിറപറവെച്ച് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നാദസ്വരത്തിന്റെ അകമ്പടിയിൽ ക്ഷേത്രത്തിലേയ്ക്ക് സ്വീകരിച്ചു. ക്ഷേത്രത്തിലെത്തി കിട്ടയുടെ കുടുംബത്തിലെ ഇപ്പോഴത്തെ കാരണവർ സുബ്രഹ്മണ്യൻ നാക്കിലയിൽ  ഇളനീരുകൾ സമർപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.അജിത്, കെ.വി.ഷാജി, ദേവസ്വം കമ്മീഷ്ണർ പി. വേണുഗോപാൽ എന്നിവരും സന്നിഹിതരായി

Comments are closed.