1470-490

സർക്കാർ വെൽഫയർ ഹോസ്റ്റൽ കാർഡ് അനുവദിച്ചു; ആശ്വാസം പങ്ക് വെച്ച് പെരിഞ്ഞനം ഷാലോം സദൻ

പെരിഞ്ഞനം ശാലോം സദന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് അനുവദിച്ച വെൽ ഫെയർ ആൻഡ് ഹോസ്റ്റൽ കാർഡ് വിതരണം ഇ ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഫാ. ജിനോജ് കൊലഞ്ചേരിയ്ക്ക് നൽകി നിർവ്വഹിക്കുന്നു


സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് വെൽഫെയർ ആന്റ് ഹോസ്റ്റൽ കാർഡ് അനുവദിച്ചതോടെ ആശ്വാസമായത് പെരിഞ്ഞനത്ത് പ്രവർത്തിക്കുന്ന ശാലോം സദാനിലെ അന്തേവാസികൾക്ക്. മാതാപിതാക്കൾ ഉപേക്ഷിച്ചതും 90 ശതമാനം അംഗവൈകല്യം ഉള്ളവരുമായ കുട്ടികളെ ഏറ്റെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ശാലോം. നിലവിൽ ഇത്തരത്തിലുള്ള 8 കുട്ടികളാണ് ഇവിടെ കഴിയുന്നത്. ഇവർക്കാവശ്യമായ റേഷൻ സംവിധാനം ഇതുവരെയും ലഭ്യമായിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽ പെട്ട പെരിഞ്ഞനം പഞ്ചായത്ത് അധികൃതർ എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ ശ്രദ്ധയിൽ പെടുത്തി. അദ്ദേഹത്തിൻറെ അഭ്യർത്ഥന പ്രകാരം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമൻ വെൽഫയർ ആന്റ് ഹോസ്റ്റൽ കാർഡ് ശാലോം സദന് അനുവദിക്കുകയായിരുന്നു. ഈ കാർഡ് മുഖാന്തരം ഈ കുട്ടികൾക്ക് മാസം തോറും 5.65 രൂപ നിരക്കിൽ 10. 1/2 കിലോ അരിയും, 4.10 രൂപ നിരക്കിൽ 4.1/2 കിലോ ഗോതമ്പും ലഭിക്കും. ശാലോം സദനിൽ നടന്ന കാർഡ് കൈമാറ്റ ചടങ്ങ് എം എൽ എ ടൈസൺ മാസ്റ്റർ ശാലോം ഡയറക്ടർ ഫാ. ജിനോജ്കോലഞ്ചേരിയ്ക്കും സിസ്റ്റർ ധന്യയ്ക്കും നൽകി നിർവഹിച്ചു, ചടങ്ങിൽ താലൂക്ക് സപ്ലൈ ഓഫീസർ ഐ വി സുധീർ കുമാർ, അസി.സപ്ലൈ ഓഫീസർ എ എസ് പ്രിയ, ഓഫീസർ റീന, വാർഡ് മെമ്പർമാരായ അജയൻ, സാഹിദ തങ്ങൾ, ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.