1470-490

മാസക്കുകളുടെ ലഭ്യതക്കുറവു പരിഹരിയ്ക്കുന്നതിനായി ഡി വൈ എഫ് ഐ രംഗത്ത്

സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ  മാസക്കുകളുടെ ലഭ്യതക്കുറവു പരിഹരിയ്ക്കുന്നതിനായി ഡി വൈ എഫ് ഐ രംഗത്ത്. ലഭ്യതക്കുറവ് മൂലം മാസ്കുകൾക്ക് വ്യാപാരികൾ  ഭീമമായ തുക ഈടാക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ ആളൂർ നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടൺ മാസക്കുകൾനിർമ്മിക്കുകയാണ്. നാല് യൂണിറ്റുകളിലായി രണ്ടായിരത്തോളം മാസ്ക്കുകൾ ആണ് നിർമ്മിക്കുന്നത് . നിർമ്മിക്കുന്ന മാസ്ക്കുകൾ തൃശ്ശൂർ മെഡിക്കൽ കോളേജിന് കൈമാറും. ഡി.വൈ.എഫ് ഐ .ആളൂർ നോർത്ത് മേഖല ജോയിൻ്റ് സെക്രട്ടറി ആഷ് ബിൻ കൃഷ്ണ ,ഡി.വൈ.എഫ്.ഐ.ആളൂർ നോർത്ത് വൈസ് പ്രസിഡണ്ട് ബാബു, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ടി.എസ്.അജു, വൈഷ്ണവ്, പ്രണവ്, സ്റ്റീവൻസ് എന്നിവർ നേതൃത്വം നൽകി.
.

Comments are closed.