കോവിഡ് 19: സുരക്ഷ ശക്തമാക്കി

കോർപ്പറേഷൻകോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷനിലും സുരക്ഷ ശക്തമാക്കി. ഈ രോഗത്തെ പ്രാഥമിക ഘട്ടത്തിൽ തന്നെ നിർമാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി ഇത് പകരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് മേയർ അജിത ജയരാജൻ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോർപറേഷൻ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, ആരാധനലയങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നീ സ്ഥലങ്ങളിൽ മാർച്ച് 31 വരെ പൊതു ജനങ്ങൾ ഒത്തു കൂടുന്ന സാഹചര്യങ്ങളും, പൊതു പരിപാടികളും, പൊതുയോഗങ്ങളും പൂർണമായും ഒഴിവാക്കും. ഇതിനു പുറമെ നഗര പരിധിയിൽ ഹോട്ടലുകളിലും, ലോഡ്ജുകളിലും, ഹോം സ്റ്റേകളിലും താമസിക്കുന്ന അന്യ സംസ്ഥാനക്കാരുടെയും വിദേശികളുടെയും വിവരങ്ങൾ അതത് ദിവസം തന്നെ കോർപറേഷൻ ഓഫീസിൽ അറിയിക്കണം എന്ന നിർദ്ദേശവും നൽകി. വിദേശത്തു നിന്ന് വരുന്നവരുടെയും വിവരങ്ങൾ ഓഫീസിൽ അറിയിക്കണമെന്നും മേയർ അറിയിച്ചു.ജാഗ്രത ബോധവൽക്കരണത്തിന്റെ ഭാഗമായി നഗര പരിധിയിൽ വാഹന പ്രചാരണവും അനൗൺസ്മെന്റും നടത്തി വരുന്നു. പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിനു ലഘു ലേഖകളും, നോട്ടീസുകളും വിതരണം ചെയ്യുന്നു. ഇതിനുപരിയായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സഹകരണത്തോടെ സന്ദർശനവും ആരോഗ്യ ബോധവൽക്കരണവും
Comments are closed.