1470-490

കോവിഡ് 19 : കോട്ടോൽ പ്രാഥമികാരോഗ്യകേന്ദ്ര ത്തിൽ സഹായവുമായി കുന്നംകുളം പോലീസും

പഴഞ്ഞി കോട്ടോൽ പ്രാഥമികാ​രോ​ഗ്യ കേന്ദ്രത്തിലെ കൊറോണ ഹെൽപ് ഡസ്ക്കിൽ സഹായത്തിന് പോലീസും. വിദേശത്ത് നിന്നുൾപെടെ എത്തുന്നവരുടെ വിവരശേഖരണത്തിനും മാർ​ഗ നിർദ്ദേശത്തിനും നിരീക്ഷണത്തിനുമായാണ് ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കുന്നത്. ഫെബ്രുവരി 29 ന് ആരംഭിച്ച ഹെൽപ്പ് ഡസ്ക്കിൽ ഇതുവരേ 70 ഓളം പേർ രജിസ്റ്റർ ചെയ്തു. മേഖലയിൽ കൂടുതൽ അന്യ സംസ്ഥാന തൊഴിലാളുകൾ ക്യാമ്പ് ചെയ്യുന്ന മേഖലയായ അയിനൂർ, പഴഞ്ഞി എന്നിവിടങ്ങളിൽ നിന്നുള്ളവരും വിദേശത്ത് നിന്നെത്തിയവുരമാണ് ഡസ്ക്കിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിലെ തന്നെ വിവിധ ജില്ലകളിൽ നിന്നെത്തിയവരും റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് ആരോ​ഗ്യ പ്രവർത്തകർ അറിയിച്ചു. വിദേശത്ത് നിന്നുൾപെടെ എത്തിയവർ നിരീക്ഷണ കാലയളവിൽ പൊതു ഇടങ്ങളിലോ പൊതു പരിപാടികളിലോ പങ്കെടുക്കരുത്. മാർ​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരേയും റിപ്പോർട്ട് ചെയ്യാത്തവരേയും പൊലീസ് സഹായത്തോടെ കണ്ടത്താനുള്ള സഹായമാണ് പോലീസ് നൽകുക. കുന്നംകുളം അഡീഷണൽ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് ഡസ്ക്കിലെത്തി വിവരങ്ങൾ ശേഖരിച്ചു.

Comments are closed.