1470-490

കുവൈത്തിൽ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരികരിച്ച ഇന്ത്യക്കാരൻ തമിഴ്‌നാട് സ്വദേശി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ശനിയാഴ്ച കൊറോണ വൈറസ്‌ ബാധ സ്ഥിരീകരികരിച്ച ഇന്ത്യക്കാരൻ തമിഴ്‌നാട് സ്വദേശിയാണ്. ഫർവാനിയ ബ്ലോക്ക്‌ ഒന്നിലെ നാസർ മുത്ത്ലക്‌ ഹമദ്‌ സ്ട്രീറ്റിലെ 6421 ആം നമ്പർ കെട്ടിടത്തിലായിരുന്നു ഇയാൾ താമസിച്ചത്‌.സ്വകാര്യ കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് ഇയാൾ. അസർബൈജാനിൽ നിന്നും വൈറസ്‌ ബാധയേറ്റ്‌ കുവൈത്തിൽ ചികിൽസയിൽ കഴിയുന്ന ഈജ്പിത്‌ സ്വദേശിയിൽ നിന്നാണ് ഇയാൾക്ക്‌ വൈറസ്‌ ബാധയേറ്റത്‌.ഇയാൾക്ക്‌ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിലുള്ള 250 ഓളം പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കുകയും മുഴുവൻ പേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റുകയും ചെയ്തിട്ടുണ്ട്‌. ഇവരിൽ നിരവധി പേർ ഇന്ത്യക്കാരാണെന്നാണ് വിവരം.

Comments are closed.