1470-490

കോവിഡ് 19: ബോധവൽക്കണം റെയിൽവേ-ബസ് സ്റ്റേഷനുകളിലും

തൃശൂർ റെയിൽവേ സ്റ്റേഷനിലും, കെ എസ് ആർ ടി സി , ശക്തൻ ബസ് സ്റ്റാന്റുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് 19 ബോധവൽക്കരണം തുടങ്ങി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ തൃശ്ശൂർ ഗവ. നഴ്‌സിംഗ് കോളേജ് വിദ്യാർഥികൾ, ഡി ടി പി സി വളണ്ടിയർമാർ, വിവിധ ക്ലബ് അംഗങ്ങൾ, എന്നിവരടങ്ങുന്ന 100 ഓളം പേരാണ് ലഘു ലേഖകളും, നോട്ടീസുകളും വിതരണം ചെയ്തത് കൊറോണ വൈറസ് നാം അറിയേണ്ടതെല്ലാം എന്ന ലഘു ലേഖ ആണ് വിതരണം ചെയ്തത്. ഓരോ ബസുകളിലും കയറി ഇറങ്ങിയാണ് ലഘുലേഖകൾ നൽകുക.റെയിൽവേ സ്റ്റേഷനുകളിൽ സ്‌ക്രീനിങ് സംവിധാനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. തീവണ്ടികൾ തൃശൂർ സ്റ്റേഷനിൽ എത്തിയാൽ മൂന്ന് മിനിറ്റ് പിടിച്ചിടും. കൊറോണ പരിശോധന നടത്തേണ്ട സ്റ്റേഷനായി തീരമാനിക്കപ്പെട്ടതിനെ തുടർന്നാണിത്. ഈ സമയത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സന്നദ്ധ സേവകർ തീവണ്ടികളിൽ കയറി ഇറങ്ങും. പ്രളയകാല സന്നദ്ധ പ്രവർത്തകരും, പോലീസ് ഉദ്യോഗസ്ഥരും ബോധവൽക്കരണത്തിനായി ആരോഗ്യ വകുപ്പിന്റെ കൂടെ ചേർന്നു പ്രവർത്തനം ആരംഭിച്ചു. പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഇവർ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.വരുന്ന ദിവസങ്ങളിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞു തൃശ്ശൂർ സ്റ്റേഷനിൽ നിന്നും കയറി തൊട്ടടുത്ത സ്റ്റേഷൻ വരെ യാത്ര ചെയ്തും ലഘുലേഖകൾ വിതരണം ചെയ്യും. രോഗ ഭയം വേണ്ട ജാഗ്രത മതിയെന്ന അറിവ് പരമാവധി ആളുകളിൽ എത്തിക്കുക ആണ് ലക്ഷ്യം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന അറിയിച്ചു.
കഴുകി ഉപയോഗിക്കാവുന്ന തുണിമാസ്‌കുമായി വിയ്യൂർ സെൻട്രൽ ജയിൽകഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്‌ക്കുകളുമായി വിയ്യൂർ സെൻട്രൽ ജയിൽ. ദിനം പ്രതി 500 ൽ പരം മാസ്‌കുകളാണ് അന്തേവാസികൾ രാവ് പകലാക്കി നിർമ്മിക്കുന്നത്. നിലവിലെ ത്രീ ലയർ സർജിക്കൽ മാസ്‌ക്കുകൾ കിട്ടാനില്ലാത്തതും ഉള്ളതിന് കൊള്ള വില ഈടാക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് സർക്കാരിന്റെ അടിയന്തിര ഇടപെടലിൽ സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിൽ തുണി മാസ്‌ക് നിർമാണം തുടങ്ങിയത്.6 മണിക്കൂർ ഉപയോഗിച്ച ശേഷം സോപ്പിട്ട് നന്നായി കഴുകി വെയിലത്തുണക്കിയും ഇസ്തിരിയിട്ടും മാസ്‌ക് വീണ്ടും ഉപയോഗിക്കാം. ഓരോ തവണയും സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്തു ഉണക്കിയ ശേഷമോ, ഇസ്തിരിയിട്ട ശേഷമോ മാത്രമേ ഇത് ഉപയോഗിക്കാവു. വിപണിയിലെത്തുമ്പോൾ 12 രൂപക്ക് ഈ മാസ്‌ക്കുകൾ ലഭിക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, ജയിൽ ഡി ജി പി ഋഷിരാജ് സിങ്ങുമായി ബന്ധപെട്ടാണ് കുറഞ്ഞ വിലക്ക് തുണി മാസ്‌ക് നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചത്.രണ്ട് തരം മാസ്‌ക്കുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. എൻ 95 മാസ്‌ക്ക്, ത്രീ ലയർ സർജിക്കൽ മാസ്‌ക് എന്നിവയാണ് അവ. എൻ 95 മാസ്‌ക്ക് കോവിഡ് 19 ബാധിച്ചവർക്കും അവരെ പരിചരിക്കുന്നവർക്കുമാണ് അവശ്യം. ഈ രണ്ട് മാസ്‌ക്കുകളും കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് തുണി മാസ്‌ക്കുകൾ ഉപയോഗിക്കാം എന്ന് വിദഗ്ധർ നിർദ്ദേശിച്ചത്. ഇതോടെയാണ് തുണി മാസ്‌ക്കിന് മാതൃകയുണ്ടാക്കി നിർമ്മാണം ആരംഭിച്ചത്.വിയ്യൂർ ജയിലിൽ രണ്ട് തരത്തിൽ പെട്ട മാസ്‌കുകളാണ് നിർമ്മിക്കുന്നത്. പുനരുപയോഗിക്കാൻ കഴിയുന്ന തുണിയിൽ നിർമിച്ച മാസ്‌ക്കും ഒറ്റ തവണ ഉപയോഗിക്കാവുന്ന മാസ്‌കുകളും. ഇവ ആരോഗ്യ പ്രവർത്തകർക്കും സമാന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും കൈ മാറും. ഒറ്റ തവണ ഉപയോഗിക്കാവുന്ന മാസ്‌കുകൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായർ അറിയിച്ചു.ഫോട്ടോ അടിക്കുറിപ്പ്: വിയ്യൂർ സെൻട്രൽ ജയിലിൽ നിർമ്മിച്ച കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്‌ക്

Comments are closed.