1470-490

കൊറോണയുടെ മറവിൽ പണപ്പിരിവ്; അന്വേഷിക്കുമെന്ന് എഡിഎം, പിരിച്ചിട്ടില്ലെന്ന് ഡേവിസ് ചിറമ്മൽ

എരുമപ്പെട്ടി: കൊവിഡ് 19 ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ആക്ട്‌സ് പണപ്പിരിവ് നടത്തിയെന്ന വിധം പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ഫാ.ഡേവീസ് ചിറമൽ പറഞ്ഞു.
ആക്ടസിൻ്റെ 17 ബ്രാഞ്ചുകൾക്ക്
കീഴിലും രണ്ട് ദിവസങ്ങളിങ്ങളിലായി കൊവിഡ് ബോധവൽക്കരണം നടക്കുന്നുണ്ട്.
എരുമപ്പെട്ടി യൂണീറ്റിന് കീഴിൽ നടക്കുന്ന പരിപാടിക്ക് വാഹനവും മൈക്ക് സെറ്റും നൽകാമെന്ന് അറിയിച്ച് ഉദ്യമം എന്ന വാട്സാപ് കൂട്ടായ്മയുടെ ആളുകൾ സമീപിക്കുകയും സഹകണം സ്വീകരിക്കുകയും ചെയ്തിരുന്നു.
ഒരു ദിവസത്തിന് ആറായിരം രൂപയാണ് ഇവർ നൽകിയത്.
ഇതിന് വേണ്ടി പണപിരിവ് നടത്തിയിട്ടുണ്ടോ എന്നറിയില്ല.
ആരോപണം ഉയർന്ന സാഹചര്യത്തിൽ ഉദ്യമത്തിൻ്റെ സഹകരണം ഒഴിവാക്കിയാണ് ആക്ട്സ് രണ്ടാം ദിവസത്തെ പരിപാടി നടത്തിയതെന്നും ഫാദർ പറഞ്ഞു.
ആക്ട്സിന് ഒരു സംഘടനയുമായും ബന്ധമില്ലെന്നും മികച്ച രീതിയിൽ ജനങ്ങൾക്കായി ജീവൻ രക്ഷാപ്രവർത്തനം നടത്തുന്ന ആക്ടസ് പ്രവർത്തകരുടെ അഭിമാനവും മനോവീര്യവും തകർക്കും വിധമുള്ള പ്രചരണങ്ങൾ ആരും നടത്തരുതെന്നും ആക്ട്സ് സ്ഥാപകനായ ഫാ.ഡേവീസ് ചിറമൽ അഭ്യർത്ഥിച്ചു.
അതേ സമയം ഉദ്യമം വാട്സാപ് കൂട്ടായ്മ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും അന്വേഷണം നടത്താൻ പോലീസിനോട് ആവശ്യപ്പെടുമെന്നും തൃശൂർ എ.ഡി.എം
റെജി പി ജോസഫ് പ്രതികരിച്ചു.

Comments are closed.