പ്രൊജക്റ്റ് വൈവ മുല്യ നിർണയം മാറ്റി വയ്ക്കാത്തതിൽ പ്രതിഷേധം
പ്രൊജക്ട് വൈവ , മൂല്യനിർണയം നീട്ടി വെക്കണമെന്ന ആവശ്യം ശക്തമാകുന്നു ‘ ഇതു സംബന്ധിച്ച് കലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം അരുൺ കരിപ്പാൽ വിസിയ്ക്ക് നിവേദനം നൽകി ‘ കത്തിൻ്റെ പൂർണ രൂപം’
സാർ ,
കൊറൊണൊ ഭീതി ദിനംപ്രതി കൂടി വരികയും, സംസ്ഥാന സർക്കാർ തന്നെ കർശനമായ ജാഗ്രത നിർദേശവും പ്രഖ്യാപിച്ചിരിക്കുകയാണൊല്ലൊ. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കെയെയാണ്
അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രൊജക്ട് വൈവ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുവാൻ സർവ്വകലാശാല തീരുമാനിച്ചിരിക്കുന്നത്. ഏകജാലക സംവിധാനത്തിൽ അഡ്മിഷൻ ലഭിച്ച ബിരുദ വിദ്യാർത്ഥികൾ വിവിധ ജില്ലകളിൽപ്പെട്ടവരാണ്. ഹോസ്റ്റൽ അടച്ചതോടുകൂടി അവർ അവരുടെ വീടുകളിലാണുള്ളത്. പലരും കിലോമീറ്ററുകളോളം യാത്ര ചെയ്ത് വേണം വൈവക്ക് ഹാജരാകുവാൻ . മാത്രമല്ല പൊതുനിരത്തിൽ സ്വകാര്യ ബസുകൾ പലതും ഓട്ടം നിർത്തി വെച്ചിരിക്കുന്നു. അതുപോലെ അധ്യാപകരും മറ്റു കോളേജുകളിലും എക്സ്റ്റേണൽ എക്സാമിനർ മാരായി പോകേണ്ടതുണ്ട്. അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളും ,രക്ഷിതാക്കളും, അധ്യാപക മണ്ഡലത്തിലെ സെനറ്റംഗം എന്ന നിലയിൽ അധ്യാപകരും ഇത് സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. കൃത്യമായി പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാനുള്ള അങ്ങയുടെ ഉദ്ദേശശുദ്ധിയെ അഭിനന്ദിക്കുന്നു. എങ്കിലും നിലവിലെ അതി ഭയാനകമായ സാഹചര്യത്തിൽ വൈവയും, മൂല്യനിർണ്ണയവും താൽക്കാലികമായി നീട്ടി വെക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ,
അരുൺ കരിപ്പാൽ
സെനറ്റ് മെമ്പർ.
Comments are closed.