1470-490

വാറൻ്റ് പ്രതി പോലീസുകാരനെ കുത്തി പരിക്കേൽപ്പിച്ചു


പെരിന്തൽമണ്ണ: വാറൻ്റ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസുകാരനെ കുത്തി പരിക്കേൽപ്പിച്ചു. പെരിന്തൽ മണ്ണ പോലീസ് സ്റ്റേഷനിലെ CP0 പ്രമോദിനെയാണ് അരക്ക് പറമ്പിൽ വെച്ച് കുത്തി പരിക്കേൽപ്പിച്ചത്. പ്രമോദിനെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കോൺസ്റ്റബിളിനെ ഉപദ്രവിച്ച നിസാമുദ്ദീനെ പ്രതി ചേർത്ത് പെരിന്തൽമണ്ണ പോലീസ് കേസെടുത്തു.

Comments are closed.