തിരുവില്വാമലയിലെ കോൺഗ്രസ് പ്രവർത്തകർ രക്തം നൽകി മാതൃകയായി.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ബ്ലഡ് ബാങ്കിലേക്ക് കൊറോണ വൈറസ് ഭീതിയിൽ രക്തധാനം ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞത് വാർത്തയായതോടെ തിരുവില്വാമലയിലെ മുപ്പതോളം കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലെത്തി രക്തം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ഉദയൻ,
ഓ ബി സി കോൺഗ്രസ് ബ്ലോക്ക് ചെയർമാൻ കെ.ജി സന്തോഷ്,
ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ബാബു,യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി രാജു വെട്ടുക്കാടൻ,
ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ, ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് വിജയൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ പ്രദീപ് ഉഷസ്, സലിൽ, സിദ്ധിക്ക് മണിഅയ്യർ,
ഐ എൻ റ്റി യു സി ചുമട്ട് തെഴിലാളി യൂണിയൻ പ്രസിഡന്റ് റഫീക്ക്
ഐ എൻ റ്റി യു സി ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായ മുത്തുകുമാർ ജെറിൻ ശെൽവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നന്മയുടെ മാതൃക പ്രവർത്തനം നടത്തിയത്.
Comments are closed.