1470-490

തൃശ്ശൂർ ജില്ലയിലെ രക്ത ബാങ്കുകളിൽ അനുഭവപ്പെടുന്ന ലഭ്യത കുറവ് പരിഹരിക്കാൻ തൃശ്ശിവപേരൂർ ചാരിറ്റി ക്ലബ്

കോറോണ മൂലം തൃശ്ശൂർ ജില്ലയിലെ രക്ത ബാങ്കുകളിൽ  കടുത്ത രക്ത ലഭ്യത കുറവ് അനുഭവപ്പെടുകയാണ്. ഇതു മൂലം ശസ്ത്രക്രിയകൾ മാറ്റി വെക്കേണ്ടി വരുന്ന ഗുരുതര സ്ഥിതി വിശേഷമാണുള്ളത്.
ഇതിന് പരിഹാരം കാണുന്നതിനായി തൃശ്ശൂർ തൃശ്ശിവപേരൂർ ചാരിറ്റി ക്ലബിൻ്റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാതാക്കളെ രക്തദാനത്തിനായ് ജില്ലയിലെ  വിവിധ രക്ത ബാങ്കുകളിൽ   എത്തിക്കുകയാണ്.
രക്തദാതാക്കളെ ജില്ലയിലെ രക്തബാങ്കുകളിൽ എത്തിക്കാൻ തൃശ്ശിവപേരൂർ ചാരിറ്റി ക്ലബ് സൗജന്യ വാഹനസൗകര്യവും ഒരുക്കുന്നുണ്ട്. നാളെ മുതൽ ഞായറാഴ്‌ച കാലത്ത് 9 മണി മുതൽ വൈകിട്ട് 6 മണി വരെ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രക്തദാതാക്കൾ തൃശ്ശൂർ റൗഡിൽ എത്തിയതിനു ശേഷം TCC Help Line നമ്പറിലേക്ക്  വിളിക്കുക അല്ലെങ്കിൽ വാട്സ് അപ് മെസേജ് അയക്കുക👇

TCC Help Line 9995411611
സന്നദ്ധ രക്തദാതാക്കളെ രക്ത ബാങ്കുകളിൽ എത്തിക്കാൻ ഞങ്ങൾ ഒരുക്കുന്ന ഈ  സൗകര്യം  ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ  അനിവാര്യമായ വാർത്താ പ്രചാരം നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

Comments are closed.