1470-490

പരപ്പനങ്ങാടി പക്ഷിപനി: ആദ്യഘട്ടത്തിൽ 528 പക്ഷികളെ കൊന്നു’

പരപ്പനങ്ങാടി: പക്ഷിപ്പനിയെ തുടർന്ന് ആദ്യഘട്ടത്തിൽ 528 പക്ഷികളെ കൊന്നു.പാ ലതിങ്ങൽ പ്രദേശത്താണ് പക്ഷി പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അധികൃതർ നടപടി സ്വീകരിച്ചത്. അതിരാവിലെ പക്ഷികളെ പിടികൂടാൻ 9 ഗ്രൂപ്പുകൾ തിരിഞ്ഞ് പക്ഷികളെ കൊല്ലാൻ അധികൃതർ പ്രത്യേക കവചം ദരിച്ച് എത്തിയിരുന്നു.പക്ഷി പനികണ്ടത്തിയ പ്രദേശത്തിന്റെ ഒരു കി.മി ദൂരത്തിൽ വിവിധ വാർഡുകളാക്കി തിരിച്ചാണ് പ്രവർത്തനം തുടങ്ങിയത്. നേരെത്തെ തന്നെ പലരും കോഴികളേയും മറ്റും കുടുകളിൽ നിന്ന് പക്ഷികളെ പുറത്ത് വിട്ടിരുന്നു.ഇത് കാരണം വേണ്ടത്ര പക്ഷികളെ കിട്ടിയില്ല. ഇതിനെ തുടർന്ന് ആദ്യഘട്ടത്തിൽ 528 പക്ഷികളെയാണ് പിടികൂടി നശിപ്പിക്കാൻ സാധിച്ചത്.സ്വന്തം കുഞ്ഞുങ്ങളെ പോലെ പോറ്റി വളർത്തിയിരുന്ന അലങ്കാര പക്ഷികളെ അടക്കം കഴുത്ത് ഞെരിച്ച് കൊല്ലുന്നത് കാണാൻ കഴിയാതെ വീട്ടുകാർ പൊട്ടി കരയുന്നത് ദയനീയ കാഴ്ച തന്നെയാണ്. ഇത്തരം കൊന്നവയെ പിന്നീട് വലിയ കുഴി കുഴിച്ച് അതിലിട്ടാണ് കത്തിക്കുന്നത്. നാളെ രാവിലെ 6.30 ന് തന്നെ ഈ സംഘങ്ങൾ ബാക്കി വീടുകളിലെത്തും. പക്ഷികളെ കൂടുകളിൽ നിന്ന് വിടരുതെന്ന് അറിയിച്ചിട്ടുണ്ട്.

Comments are closed.