1470-490

വളാഞ്ചേരി നഗരസഭ പി.എച്ച്.സി.യിൽ ആവശ്യമായ ഡോക്ടറേയും പാരാമെഡിക്കൽ സ്റ്റാഫിനെയും അടിയന്തിരമായി നിയമിക്കണമെന്ന് എം.എൽ.എ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പി.എച്ച്.സി.യിൽ ആവശ്യമായ ഡോക്ടറേയും പാരാമെഡിക്കൽ സ്റ്റാഫിനെയും അടിയന്തിരമായി നിയമിക്കണമെന്നും ആവശ്യത്തിനുള്ള മാസ്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആവശ്യപ്പെട്ടു. കൊറോണ സംബന്ധമായ ജാഗ്രത നിർദ്ദേശങ്ങൾക്കായി മലപ്പുറത്ത് മന്ത്രി കെ.ടി. ജലീൽ വീഡിയോ കോൺഫ്രൻസ് വഴി നടത്തിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ എം.എൽ.എ യോടൊപ്പം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, മാറാക്കര പഞ്ചായത്ത് പ്രസിഡൻ്റ് വി. മധുസൂദനൻ ,കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് മൊയ്തീൻ കുട്ടി എന്ന ബാവ ,ആതവനാട് പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ എം.ഐ.വി
ബ്ലോക്ക് സെക്രട്ടറി കെ. അജിത പങ്കെടുത്തു.

Comments are closed.