1470-490

സർക്കാർ ജനങ്ങളുടെ ജീവൻകൊണ്ട് പന്താടുന്നു LNS

മലപ്പുറം:കേരളത്തിലെ കോളേജുകൾ, സ്കൂളുകൾ, മദ്രസ്സകൾ, സിനിമാശാലകൾ തുടങ്ങി ജനസമ്പർക്ക മേഖലകളിലൊക്കെ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയനിലക്ക് ആയിരക്കണക്കിന് മദ്യപാനികൾ കയറിയിറങ്ങുന്ന ബാറുകൾ, ഔട്ട് ലേറ്റുകൾ, കള്ളുഷാപ്പുകൾ, ബിവറേജുകൾ തുടങ്ങിയവയെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയത് ദുരൂഹവും സംശയാസ്പദവും, ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നടപടിയാണെന്നും കോറോണക്കെതിരെയുള്ള സർക്കാരിന്റെ നടപടികൾ ആത്മാർത്ഥമാണെങ്കിൽ സംസ്ഥാനത്തെ എല്ലാ മദ്യശാലകളും ,കൊറോണനിയന്ത്രണ വിധേയമാകുന്നത് വരെയെങ്കിലും അടച്ചിട്ട് ജനങ്ങളുടെ ഭീതിയും,സംശയവും അകറ്റി സുരക്ഷ ഉറപ്പാക്കണമെന്നും ലഹരി നിർമ്മാർജ്ജന സമിതി മലപ്പുറം ജില്ലാകമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡണ്ട് സി കെ എം ബാപ്പു ഹാജി ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കോടിയിൽ ട്രഷറർ അഹമ്മദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു

Comments are closed.