1470-490

കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണ പ്രചരണം നടത്തി

കേച്ചേരി: കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി  തൃശ്ശൂർ ജില്ലാ ആരോഗ്യ വകുപ്പിൻ്റെ ജാഗ്രത നിർദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് ആക്ട്സ് കേച്ചേരി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ  പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. കേച്ചേരി ബ്രാഞ്ച് പരിതിയിൽ പെടുന്ന ചൂണ്ടൽ, കണ്ടാണശ്ശേരി, കൈപ്പറമ്പ് , വേലൂർ ഗ്രാമപഞ്ചായത്തുകളിൽ മൈക്ക് പ്രചരണവും ലകുലേഘ വിതരണവും നടത്തുകയുണ്ടായി. ആക്ട്സ് ജില്ലാ സെക്രട്ടറി എ.എഫ് ജോണി പ്രചരണ വാഹനത്തിൻ്റെ ഫ്ലാഗോഫ് കർമ്മം നിർവ്വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എം.എം.മുഹ്സിൻ , ട്രഷറർ എം.കെ.മുഹമ്മദ് ബഷീർ, ജില്ലാ പ്രതിനിധി വി.എ.ജനീഫർ, ഭാരവാഹികളായ എം.എ.ഷംസുദ്ധീൻ, പി.എസ്.ബിജോയ്, എ.എം.ഷാഹുൽ ഹമീദ്, ബിജു.കെ.എൽ, പി.എ.അരുൺ, പൗലോസ്, അലൻ ബെന്നി, ടി.ജെ.ഷെറിൻ എന്നിവർ  ബോധവൽക്കരണ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകി. ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാനം വെള്ളിയാഴ്ച്ച രാവിലെ തൃശ്ശൂർ ജില്ലാ ആശുപത്രി പരിസരത്ത് കളക്ടർ ഷാനവാസ് ഐ.എ.എസ് നിർവഹിച്ചിരുന്നു. ആക്ട്സ് ജനറൽ സെക്രട്ടറി ഫാ.ഡേവീസ് ചിറമ്മൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ആക്ട്സ് പ്രവർത്തകരും പങ്കെടുത്തിരുന്നു. ആക്ട്സ് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം ഇന്ന് പ്രചരണപരികൾ സംഘടിപ്പിക്കപെട്ടിട്ടുണ്ട്.

Comments are closed.