1470-490

കൊറോണയുടെ മറവിൽ ആക്റ്റ് സിൻ്റെ പണപ്പിരിവ്

ആക്ട്സ് എരുമപ്പെട്ടി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോവിഡ് 19 ജാഗ്രതാ ബോധവൽക്കരണത്തിൻ്റെ മറവിലാണ് പണപ്പിരിവ് നടന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്. എരുമപ്പെട്ടി മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യമം വാട്സാപ് കൂട്ടായ്മയാണ് പണപ്പിരിവിന് നേതൃത്വം നൽകിയിരിക്കുന്നത്. വ്യാജ വാർത്തകൾക്കും അനാവശ്യ പ്രചരണങ്ങൾക്കും സർക്കാർ വിലക്കേർപെടുത്തിയ സാഹചര്യത്തിലാണ് ഒരു വിഭാഗം കൊറോണയുടെ പേരിൽ പണപ്പിരിവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആക്ട്സ് ജില്ലാ സെക്രട്ടറി ഫാ.ഡേവീസ് ചിറമ്മൽ,
എരുമപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ഗോവിന്ദൻകുട്ടി തുടങ്ങിയവർ പങ്കെടുത്ത പരിപാടിയുടെ പേരിലായിരുന്നു പണപ്പിരിവ്.
വാട്സാപ് കൂട്ടായ്മയുടെ പേരിൽ ഒരു വിഭാഗം നടത്തിയ പണപ്പിരിരിവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.

Comments are closed.