കുവൈത്തിൽ ആദ്യമായി ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ വൈറസ് ബാധിതരുടെ എണ്ണം104 ആയി. ശനിയാഴ്ച വൈറസ് ബാധ കണ്ടെത്തിയ നാലുപേരിൽ ഒരാളാണ് ഇദ്ദേഹം.
അസർബൈജാനിൽനിന്ന് വന്ന ഇൗജിപ്ത് പൗരനുമായി ബന്ധം പുലർത്തിയ ഇന്ത്യക്കാരനാണ് ബാധ സ്‌ഥിരീകരിച്ചത്. മറ്റ് മൂന്ന് പേർ സ്വദേശികളാണ്. രണ്ടുപേർ ബ്രിട്ടനിൽനിന്ന് വന്നവരും ഒരാൾ ഖത്തർ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച കുവൈത്തി വനിതയുമാണ്.
Comments are closed.