എരുമപ്പെട്ടി: കൊറോണ വൈറസ് ബാധക്കെതിരെ ബോധവൽക്കരണവുമായി കടങ്ങോട് ഇടവക.

എരുമപ്പെട്ടി: കൊറോണ വൈറസ് ബാധക്കെതിരെ ബോധവൽക്കരണവുമായി കടങ്ങോട് ഇടവക.കടങ്ങോട് ഉണ്ണിമിശിഹ ദേവാലയത്തിലെ വൈദികനും ശുശ്രൂഷികരും വിശ്വാസികളുമാണ് കുർബ്ബാനക്ക് മാസ്ക്ക് ധരിച്ച് ബോധവൽക്കരണം നടത്തിയത്.ദേവാലയത്തിലെ വികാരി ഫാദർ ഡേവിസ് ചിറമ്മലാണ് വ്യത്യസ്തമായ ആശയം മുന്നോട്ട് വെച്ചത്. കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി സന്തോഷത്തോടെയാണ് ഇടവക സ്വീകരിച്ചത്.വരും ദിവസങ്ങളിലും എല്ലാ തിരുകർമ്മങ്ങൾക്കും വൈദികനും ശുശ്രൂഷികരും വിശ്വാസികളും മാസ്ക്ക് ധരിക്കുമെന്നും ഫാദർ ഡേവിസ് ചിറമ്മൽ അറിയിച്ചു
Comments are closed.