1470-490

പക്ഷിപ്പനി: പരപ്പനങ്ങാടിയിൽ പക്ഷികളെ പിടികൂടി തുടങ്ങി. കണ്ട് നിൽക്കാൻ കഴിയാതെ വീട്ടുകാർ

ഹമീദ് പരപ്പനങ്ങാടി
കണ്ട് നിൽക്കാൻ കഴിയാതെ വീട്ടുകാർ
പരപ്പനങ്ങാടി: പക്ഷിപ്പനി കണ്ടത്തിയ പരപ്പനങ്ങാടി പാലതിങ്ങലിൽ വളർത്തു പക്ഷികളെ പിടികൂടി തുടങ്ങി. ഇന്ന് രാവിലെ ഗ്രൂപ്പ്കളായി തിരിഞ്ഞ് പ്രത്യേക സുരക്ഷ കവചം അണിഞ്ഞാണ് ഉദ്യോഗസ്ഥ സംഘങ്ങൾ വളർത്തു പക്ഷി വേട്ട വീടുകളിൽ നിന്ന് തുടങ്ങിയത്. രോഗം കണ്ടത്തിയ പ്രദേശത്തിന്റെ ഒരു കി.മി ചുറ്റളവിൽ വീടുകളിലെത്തി പക്ഷികളെ കൊല്ലുകയാണ്. കോഴി താറാവ്, പ്രാവുകൾ, അലങ്കാര പക്ഷികൾ എന്നിവ കളെ അറുത്താണ് കൊല്ലുന്നത്. ഇത് കാണാൻ കഴിയാതെ വീട്ട് കാർ പറയുന്ന സങ്കടങ്ങൾ ശ്രദ്ധിക്കാതെ കൊല്ലൽ തുടരുകയാണ്.ചൂട് കാലങ്ങളിൽ സാധാരണ പക്ഷികൾക്ക് വരാറുള്ള കോഴി വസന്തം എന്ന രോഗമാണിതെന്നും, ഇപ്പോൾ പക്ഷിപ്പനിയെന്ന പേരായ്മാറിയതെന്നും പഴമക്കാർ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. അനാവശ്യ ഭീതി പരത്തി രോഗമില്ലാത്ത പക്ഷികളെ എന്തിന് കൊല്ലുന്നുവെന്നും, ശാസ്ത്രം പുരോഗമിച്ചിട്ടും പക്ഷികളുടെ രോഗത്തെ പ്രതിരോധിക്കാൻ കഴിയാത്തത് വിചിത്രമാണന്നും വീട്ടുകാർ പറയുന്നു. തങ്ങൾ നിസ്സാഹയരാണന്നും ഇതിന് മറുപടി ഉദ്യോഗസ്ഥർ പറയുന്നു. തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെ കൊണ്ട് നടന്ന വളർത്തു പക്ഷികളെ കൺമുന്നിൽ കൊല്ലുമ്പോൾ നിസ്സാഹ യതോട് കണ്ട് നിൽക്കാനെ വീട്ടുകാർക്ക് കഴിയുന്നുള്ളൂ. പലരുടേയും കണ്ണീര് കണ്ടിട്ടും ഹൃദയവേധനയോടെ കൊല്ലുമ്പോൾ തങ്ങളുടെ അവസ്ഥ കവചത്തിനുള്ളിലായത് കൊണ്ടാണ് കാണാൻ കഴിയാത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തൊട്ടടുത്ത പ്രദേശങ്ങളിലെ കൗൺസിലർമാരും ഉദ്യോഗസ്ഥ സംഘത്തിന് വഴികാട്ടിയായി ഉണ്ട്. മൂന്ന് മാസം വരെ ഇത്തരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കും.

Comments are closed.