ലോക ഉപഭോക്തൃദിനം ആചരിച്ചു

കൊടകര : കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ലോക ഉപഭോക്തൃദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അല്‍ഫോന്‍സ തോമസ് നിര്‍വ്വഹിച്ചു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ മുഖ്യാതിഥിയായിരുന്നു. സമിതി പ്രസിഡന്റ് പുഷ്പാകരന്‍ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. പോള്‍സന്‍ ആലപ്പാട്ട്, ഡേവിഡ് പാറവളപ്പില്‍, ഇട്ടുപ്പ് കെ.ഡി, ജില്ലാ പബ്ലിസിറ്റി സെല്‍ കണ്‍വീനര്‍ ജോസഫ് വര്‍ഗ്ഗീസ് വെളിയത്ത്, ഉപഭോക്തൃവിദ്യാഭ്യാസ സെല്‍ കണ്‍വീനര്‍ അര്‍ജ്ജുന്‍ കെ. മേനോന്‍, പാലി ഉപ്പുംപറമ്പില്‍, വി.കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. എല്‍.ഐ.സി. യുടെ ദക്ഷിണേന്ത്യ അഡ്‌വൈസറി ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുത്ത പ്രിന്‍സ് തെക്കനെ യോഗത്തില്‍വെച്ച് ആദരിച്ചു.
Comments are closed.