1470-490

കൈകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

എടവിലങ്ങ് സ്വദേശിയായ യുവാവിന്റെ പരാതിപ്രകാരമാണ് അഞ്ചങ്ങാടി ചെറുകൊക്കുവായിൽ  പ്രവീണ (20), മേത്തല തൃപുണത്ത്  സജിത്ത് (24) വയസ് എന്നിവർക്കെതിരെയാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗീസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ സി.ഐ പി.കെ പത്മരാജന്റെ മേൽനോട്ടത്തിൽ, എസ്.ഐ ഇ.ആർ ബൈജു കേസെടുത്തത് . 

രണ്ട് വർഷം മുൻപ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനായ സിജിത്തിന്റെ പ്രേരണയിൽ ഒന്നേകാൽ വയസ് പ്രായമായ മുല കുടി മാറാത്ത കുഞ്ഞിനേയും ഭർത്താവിനേയും ഉപേക്ഷിച്ച് യുവതി പോകുകയായിരുന്നു. 

 ർത്താവിന്റെ പരാതിപ്രകാരം ജൂവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരo കേസെടുത്ത ഇരുവരേയും കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി.

കോടതി ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

Comments are closed.