തൂവാല ഉപയോഗിക്കൂ.. കോവിഡ് 19 പ്രതിരോധിക്കൂ

ട്രെയിന്‍ യാത്രക്കാര്‍ക്ക് ബോധവത്കരണവുമായി ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയിലെ ജീവനക്കാര്‍
ട്രെയിന്‍ യാത്രക്കാര്‍ക്ക് തൂവാല ഉപയോഗിച്ച് കോവിഡ് 19 പ്രതിരോധിക്കുവാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയിലെ ജീവനക്കാര്‍ തീവണ്ടി യാത്ര നടത്തി. മഞ്ചേരിയിലെ ജില്ലാ ടിബി സെന്ററും തിരൂര്‍ ടി.ബി യൂനിറ്റും സംയുക്തമായി യാത്രക്കാര്‍ക്ക് തൂവാലകള്‍ വിതരണം ചെയ്താണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ഇതിനായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്കും തിരിച്ചും ദൗത്യ സംഘം യാത്ര ചെയ്തു. ‘കൊറോണയ്ക്ക് മരുന്നല്ല, പ്രതിരോധമാണ് ഏറ്റവും നല്ല പ്രതിവിധി’, ‘തൂവാല വെറുമൊരു തുണിയല്ല’, ‘തൂവാല ഉപയോഗിക്കൂ വായുജന്യ രോഗങ്ങളെ അകറ്റി നിര്‍ത്തൂ’, വായുജന്യ രോഗ നിര്‍മ്മാര്‍ജ്ജനത്തിനായി എന്നെ ഉപയോഗിക്കൂ, തൂവാലയാണ് താരം എന്നീ സന്ദേശങ്ങളാണ് യാത്രക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. കൊറോണ നേരിടുന്നതിന് ജാഗ്രതയാണ് വേണ്ടതെന്നും വ്യാജ സന്ദേശങ്ങളും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ഉമ്മറിന് തൂവാല നല്‍കിക്കൊണ്ട് തിരൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊറോണ പോലുള്ള മാരക രോഗത്തെ തുടച്ചു നീക്കുന്നതിന് കേരളം ലോകത്തിന് മാതൃകയാവുമെന്ന് പ്രതിജ്ഞയെടുത്താണ് ബോധവത്കരണ പരിപാടി അവസാനിപ്പിച്ചത്. സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഉമ്മര്‍ കോയ, ഡി.ഇ.ഒ പ്രശോഭ്, തിരൂര്‍ ജില്ല ആശുപത്രി എസ്.ടി.എല്‍.എസ് അനീഷ്, എസ്.ടി.എസ് മനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments are closed.