ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക പുരസ്കാരം അക്കിത്തത്തിന്

ഗുരുവായൂർ: ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക പുരസ്കാരം അക്കിത്തത്തിന് സമ്മാനിക്കും. 11111 രൂപയും വെങ്കല ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഏപ്രിൽ രണ്ടിന് ഉണ്ണികൃഷ്ണൻ പുതൂരിൻറെ ആറാം ചരമവാർഷിക ദിനത്തിൽ കൈമാറുമെന്ന് ട്രസ്റ്റ് ചെയർമാൻ ഷാജു പുതൂർ അറിയിച്ചു. എം.പി. വീരേന്ദ്രകുമാർ, ഡോ. എം. ലീലാവതി, ഡോ. പി. രശ്മി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്.
Comments are closed.