കൊറോണയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച്ച നടന്ന ജുമാ നമസ്കാരം മാതൃകപരമാക്കി തുവ്വാന്നൂർ മഹല്ല് കമ്മിറ്റി.

ലോകം മുഴുവൻ പടർന്ന് പിടിക്കുന്ന കൊറോണയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച്ച നടന്ന ജുമാ നമസ്കാരം മാതൃകപരമാക്കി തുവ്വാന്നൂർ മഹല്ല് കമ്മിറ്റി. ജുമാ നമസ്ക്കാരത്തിന് ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര- കേരള സർക്കാരുകളുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതലുകളോടെയാണ് മസ്ജിദിൽ പ്രാർത്ഥന നടന്നത്. വെളളിയാഴ്ച്ച ഉച്ചക്ക് നടന്ന നമസ്ക്കാരത്തിന്റെ ദൈർഘ്യം സാധാരണ ദിവസങ്ങളിലുള്ളതിനേക്കാൾ കുറച്ചു. സാധാരണ വെള്ളിയാഴ്ച്ചകളിൽ 20 മിനിറ്റോളം നീളുന്ന കുത്തുബയും 10 മിനിറ്റ് നീളുന്ന നമസ്ക്കാരവും, പ്രസംഗവും, ദുആ ചെയ്യലുമുൾപ്പെടെ ഒരു മണിക്കൂറിലേറെ നീളുന്ന പ്രാർത്ഥനകളാണ് നടന്നിരുന്നത്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വെള്ളിയാഴ്ച്ച 25 മിനിറ്റ് മാത്രമാണ് പ്രാർത്ഥന ചടങ്ങുകൾക്കായി ചെലവഴിച്ചത്. ഒരു മണിയോടെ പ നമസ്ക്കാരത്തിനെത്തിയവർക്ക് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക് വിതരണം ചെയ്തു നമസ്ക്കാരത്തിന് മുൻപ് ശുദ്ധിയാക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ഹൗളിലെ വെള്ളം ഒഴിവാക്കി, ടാപ്പിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിച്ചത്.കൈകഴുകുന്നതിനായിഹാന്റ് വാഷ് നൽകുകയും ചെയ്തു. നമസ്ക്കാരത്തിനിടെ സുജാദ് ചെയ്യുന്നിടത്ത് ടൗവ്വൽ ഉപയോഗിച്ചിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഈക്കാര്യങ്ങളെ സംബന്ധിച്ച് മഹല്ല് കമ്മിറ്റി വിശ്വാസികൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഒരു മണിക്ക് ആരംഭിച്ച് ഒന്നരയോടെ സമാപിച്ച നമസ്ക്കാര ചടങ്ങുകൾക്ക് മഹല്ല് ഖത്തീബ് അബ്ദുൾ റസാഖ് മൗലവി നേതൃത്വം നൽകി.. പള്ളിയിൽ നേർച്ചയുമായി ബന്ധപ്പെട്ട ചടങ്ങുകളും, ദിക്റ് ഹൽ ഖയും ചടങ്ങുകളും പരിമിതമായി നടത്തുന്നതിനാണ് മഹല്ല് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. കൊറോണയമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ പിൻവലിക്കും വരും ഈ നടപടികൾ മഹല്ലിൽ തുടരുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Comments are closed.